ഒന്‍പതാംക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികളേയും വിജയിപ്പിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്തെ ഒന്‍പതാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികളേയും വിജയിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തൊട്ടടുത്ത ക്ലാസുകളിലേക്ക് പ്രവേശനം നല്‍കുന്നത്. മെയ് 25 നകം വിദ്യാര്‍ത്ഥികളുടെ ക്ലാസ് കയറ്റ നടപടികള്‍ പൂര്‍ത്തിയാക്കും. 2021-22 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് 19 മുതല്‍ തുടങ്ങും. സംസ്ഥാനത്തെ ലോക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം മാത്രമേ പ്രധാന അധ്യാപകര്‍ രേഖകള്‍ പരിശോധിച്ച് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കും.