മിഠായിത്തെരുവിലെ കച്ചവടക്കാര്‍ക്ക് ആശ്വാസം, നിയന്ത്രണങ്ങള്‍ പാലിച്ച് കച്ചവടം നടത്താം

കോഴിക്കോട്: മിഠായിത്തെരുവിലെ കച്ചവടക്കാര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ ഉത്തരവ്. വഴിയോര കച്ചവടക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് കച്ചവടം നടത്താനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. കോര്‍പ്പറേഷന്‍ സ്ട്രീറ്റ് വെന്റിംഗ് കമ്മറ്റിയും വ്യാപാരികളും പൊലീസും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കോര്‍പ്പറേഷന്‍ ലൈസന്‍സുള്ള 102 വഴിയോര കച്ചവടക്കാര്‍ക്കാണ് കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് കോഴിക്കോട് മിഠായി തെരുവില്‍ കച്ചവടം നടത്താന്‍ കോര്‍പ്പറേഷന്‍ അനുമതി നല്‍കിയത്.
കഴിഞ്ഞ ദിവസം മിഠായിത്തെരുവില്‍ വഴിയോരകച്ചവടം നിരോധിച്ചുകൊണ്ട് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയോടെ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പിന്നീട് പൊലീസുമായും ചര്‍ച്ച നടത്തിയെങ്കിലും ഒത്തു തീര്‍പ്പായിരുന്നില്ല.