കണ്ണൂര്‍: ടീച്ചറമ്മയെ ഹൃദയത്തോട് ചേര്‍ത്ത് കേരളം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ കെ.കെ ശൈലജ 61,000ത്തിലധികം വോട്ടുകളുടെ മൃഗീയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി മട്ടന്നൂരില്‍ ആദ്യം മുതലേ വിവാദം നിലനിന്നിരുന്നു. അവസാനലാപ്പിലാണ് യുഡിഎഫിന്റെ പ്രചാരണം മണ്ഡലത്തില്‍ ശക്തമായത്.കഴിഞ്ഞ തവണ മന്ത്രി ഇപി ജയരാജന്‍ 43,381 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മട്ടന്നൂരില്‍ വിജയിച്ചത്. 2011-നേക്കാള്‍ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാന്‍ ഇപിക്ക് സാധിച്ചിരുന്നു.
2021-05-02

