ജി സുധാകരനെതിരായ പരാതി : തുടര്‍ നടപടിയുമായി അമ്പലപ്പുഴ പൊലീസ്

ആലപ്പുഴ: മന്ത്രി ജി സുധാകരന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ തുടര്‍ നടപടിയുമായി അമ്പലപ്പുഴ പൊലീസ്. വാര്‍ത്താ സമ്മേളനത്തിന്റ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ പരാതിക്കാരിയോട് ആവശ്യപ്പെട്ടു.മന്ത്രി സുധാകരന്റെയുടെ രൂക്ഷമായ പ്രതികരണങ്ങളാണ് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെയും ഭാര്യയെയും ചൊടിപ്പിച്ചത്. മന്ത്രി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ജാതീയമായ അധിക്ഷേപിച്ചെന്നുമുള്ള പരാതിയില്‍ പറഞ്ഞ കാര്യങ്ങളാണ് യുവതി പൊലീസിന് നല്കിയിരിക്കുന്ന മൊഴിയിലും ആവര്‍ത്തിക്കുന്നത്.