ഡിഗ്രി, പിജി ക്ലാസുകള്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കണമെന്ന് യുജിസി നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഡിഗ്രി, പിജി പ്രവേശനം സെപ്റ്റംബര്‍ 30 ഓടെ പൂര്‍ത്തിയാക്കി ഒക്ടോബര്‍ ഒന്നിന് ക്ലാസ്സുകള്‍ ആരംഭിക്കണമെന്ന് കാണിച്ച് യുജിസിയുടെ പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലേക്ക് ഒക്ടോബര്‍ 31 വരെ പ്രവേശനം നടത്താമെന്നും പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷാ ഫലം വരുന്നതില്‍ എന്തെങ്കിലും കാലതാമസം ഉണ്ടായാല്‍ ഒക്ടോബര്‍ 18ന് പഠനം ആരംഭിക്കുന്ന രീതിയില്‍ ക്രമീകരണം നടത്തണമെന്നും യുജിസി അറിയിച്ചു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒക്ടോബര്‍ 31 വരെ ക്യാന്‍സലേഷന്‍ ഫീസ് ഈടാക്കരുതെന്നും നിര്‍ദേശം ഉണ്ട്.പരീക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കാം.