ഇന്നലെയും ഇന്ന് രാവിലെയും ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ പതിനായിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാം ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ഔട്ട്ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഡൗണ്‍ ഡിറ്റക്ടര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
46,000 പേരാണ് ഇന്‍സ്റ്റഗ്രാമിനെതിരെ പരാതിയുമായി ഇന്നലെ രംഗത്തെത്തിയത്. ഇന്ന് രാവിലെയും 27,000ത്തിലധികം പരാതികള്‍ ലഭിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പിഴവുകള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ച് വരികയാണെന്നും ഡൗണ്‍ഡിറ്റക്ടര്‍ പറഞ്ഞു. യുകെ, ഇന്ത്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി 4,000 പേര്‍ ഇന്‍സ്റ്റഗ്രാമിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, വിഷയത്തില്‍ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.

