വൈദേകം റിസോര്‍ട്ടിലെ ഓഹരി വില്‍ക്കാനൊരുങ്ങി ഇ.പി ജയരാജന്റെ കുടുംബം

തിരുവനന്തപുരം: കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിലെ ഓഹരി വില്‍ക്കാന്‍ ഇ പി ജയരാജന്റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്സണും ഒരുങ്ങുന്നു. ഇരുവര്‍ക്കുമായി 9199 ഓഹരിയാണുള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്സണ് 10 ലക്ഷം രൂപയുടേയും ഓഹരി പങ്കാളിത്തം ഉണ്ട്. വിവാദങ്ങളെ തുടര്‍ന്നാണ് ഓഹരികള്‍ വില്‍ക്കാന്‍ തയ്യാര്‍ എന്ന് ഡയറക്ടര്‍ ബോര്‍ഡിനെ അറിയിച്ചിരിക്കുന്നത്.

അതേസമയം. വൈദേകം റിസോര്‍ട്ടില്‍ കഴിഞ്ഞ ദിവസം കേന്ദ്ര ഏജന്‍സി പരിശോധന നടത്തിയിരുന്നു. ഇന്‍കം ടാക്‌സ് വകുപ്പും നോട്ടീസ് നല്‍കിയിട്ടുണ്ട്. വൈദേകം റിസോര്‍ട്ടിലെ ഓഹരി പങ്കാളിത്തം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളിലും വലിയ വിവാദങ്ങള്‍ ഉയര്ര്‍ന്ന സാഹചര്യത്തിലാണ് ഇ പി യുടെ കുടുംബത്തിന്റെ തീരുമാനം