ന്യൂഡൽഹി: നാഗാലാൻഡിൽ ബിജെപി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് എൻസിപി. എൻഡിപിപി ബിജെപി സഖ്യത്തിന് ഔദ്യോഗികമായി പിന്തുണ അറിയിച്ചിരിക്കുകയാണ് എൻസിപി.
ഇത്തവണത്തെ നാഗാലാൻഡ് തെരഞ്ഞെടുപ്പിൽ 12 സീറ്റിലാണ് എൻസിപി മത്സരിച്ചത്. 7 സീറ്റിൽ വിജയിക്കുകയും ചെയ്തു. എൻസിപി പ്രധാന പ്രതിപക്ഷം ആകുമോ എന്ന ചർച്ചകൾക്കിടെയാണ് ബിജെപി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ താൽപര്യം കണക്കിലെടുത്ത് നെഫ്യൂ റിയോ നേതൃത്വം നൽകുന്ന സർക്കാരിനൊപ്പം നിൽക്കാൻ തീരുമാനിച്ചതായി എൻസിപി അറിയിച്ചു.
അതേസമയം, കേരളത്തിൽ ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ ബിജെപിയെ കടന്നാക്രമിക്കുമ്പോഴാണ് നാഗാലാൻഡിൽ എൻസിപി, ബിജെപി സഖ്യത്തിനൊപ്പം നിൽക്കുന്നത്. അഞ്ചാം തവണയാണ് നെഫ്യൂ റിയോ നാഗാലൻഡ് മുഖ്യമന്ത്രിയാകുന്നത്.

