ന്യൂഡല്‍ഹി: ചൈനീസ് ബ്രാന്‍ഡ് ഫോണുകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് സൈനികര്‍ക്ക് സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
‘ചൈനീസ് ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ ജാഗ്രത വേണം. മറ്റ് ഫോണുകളിലേക്ക് മാറുന്നതാണ് ഉചിതം. ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ നിര്‍മിച്ച ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കുടുംബാംഗങ്ങളെയും വ്യക്തികളെയും പിന്തിരിപ്പിക്കണം’- ഇന്റലിജന്‍സ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
അതേസമയം, ഒപ്പോ, വണ്‍ പ്ലസ്, റിയല്‍ മീ, ഓണര്‍, ഇന്‍ഫിനിക്‌സ്, ജിയോണി, എസുസ് എന്നിങ്ങനെ 12 ഓളം ചൈനീസ് നിര്‍മ്മിത മൊബൈല്‍ ഫോണുകളാണ് നിലവില്‍ വിപണിയിലുള്ളത്

