വേനൽക്കാലമായതോടെ ചൂടും വർദ്ധിച്ചിരിക്കുകയാണ്. നിരവധി രോഗങ്ങൾ വരാനിടയുള്ള സമയമാണിത്. മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ്, ഷിഗെല്ല, വയറിളക്കം തുടങ്ങി നിരവധി രോഗങ്ങൾ വരാനിടയുണ്ട്. വേനൽക്കാലം രോഗങ്ങൾക്ക് വിട്ടു കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
രോഗങ്ങളെ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
കിണറുകളും ജലസ്രോതസ്സുകളും
ശരിയായ വിധം ക്ലോറിനേറ്റ് ചെയ്യുക
ഭക്ഷണ ശുചിത്വവും സുരക്ഷിതത്വവും ഉറപ്പു വരുത്തി മാത്രം കഴിക്കുക
കൈകളുടെ വൃത്തി, ശരീര ശുചിത്വം എന്നിവ കർശനമായി പാലിക്കുക
വീടും പരിസരവും ശുചിത്വ പൂർണ്ണമായി സൂക്ഷിക്കുക
രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക

