ഐഎസ്എല്ലിലെ വിവാദ പ്ലേ ഓഫ് മത്സരത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സും ബംഗലൂരു എഫ്സിയും വീണ്ടും ഏറ്റുമുട്ടുന്നു.
കേരളം വേദിയാകുന്ന ഹീറോ സൂപ്പര്‍ കപ്പ് 2023യിലാണ് ഇരുടീമുകളും കണക്കുതീര്‍ക്കാന്‍ ഇറങ്ങുന്നത്. ഒരേ ഗ്രൂപ്പിലുള്ള ബ്ലാസ്റ്റേഴ്സ് – ബംഗലൂരു മത്സരം ഏപ്രില്‍ 16ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും.
ഐഎസ്എല്ലിന്റെ പ്ലേഓഫില്‍ സുനില്‍ ഛേത്രി നേടിയ വിവാദ ഗോള്‍ അംഗീകരിക്കാതെ ബ്ലാസ്റ്റേഴ്സ് ടീം കളി അവസാനിപ്പിച്ച് മടങ്ങിയിരുന്നു. ഛേത്രിയുടെ ഗോള്‍ അംഗീകരിക്കാനാവില്ലന്നും ഗോളിന് അനുമതി നല്‍കിയ റഫറി ക്രിസ്റ്റല്‍ ജോണിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന് ബ്ലാസ്റ്റേഴ്സ് നല്‍കിയ പരാതി തള്ളിയിരുന്നു.

