പത്തനംതിട്ട: റിംഗ് റോഡ് സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെതടക്കം അഞ്ചു വാഹനങ്ങള്‍ ജപ്തി ചെയ്യാനുള്ള പത്തനംതിട്ട സബ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
ജപ്തി നടപടികള്‍ തുടങ്ങിയതോടെ കളക്ടറുടെ വാഹനം അടക്കം കളക്ടറേറ്റ് കോമ്പൗണ്ടില്‍ നിന്നും മാറ്റിയിരുന്നു. 2008 ലാണ് റിങ്ങ് റോഡിനു സ്ഥലം ഏറ്റടുത്തത്. ഈ ഇനത്തില്‍ 3 സെന്റ് സ്ഥലം നല്‍കിയ ഒരാള്‍ക്ക് നഷ്ടപരിഹാരവും പരിഹാരവും പലിശയും ചേര്‍ത്ത് 38 ലക്ഷം പൊതുമരാമത്ത് വകുപ്പ് നല്‍കണം. ജില്ലാ ഭരണകൂടം പല തവണ വകുപ്പിന് കത്ത് നല്‍കിയെങ്കിലും ഫലം ഉണ്ടായില്ല. ജപ്തി വന്ന സാഹചര്യത്തില്‍ വീണ്ടും പൊതുമരാമത്ത് വകുപ്പിന്റെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം.

