അയോധ്യ രാമജന്മഭൂമിയിലെ ക്ഷേത്ര ദര്‍ശനം ജനുവരി മുതല്‍ അനുവദിക്കുമെന്നറിയിച്ച് ശ്രീ രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ്. 2024 ജനുവരി 1ന് ക്ഷേത്രം സജ്ജമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ത്രിപുരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു.
‘രാമക്ഷേത്രം മൂന്ന് നിലകളിലാവും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സജ്ജമാകും. 2023 ഡിസംബറോടെ താഴത്തെ നില പൂര്‍ത്തിയാകും. സമയപരിധിക്കുള്ളില്‍ പണികള്‍ പൂര്‍ത്തീകരിക്കും. ജനുവരിയില്‍ തീര്‍ഥടകര്‍ക്ക് ദര്‍ശനം അനുവദിക്കും’- തീര്‍ഥ ക്ഷേത്ര ജനറല്‍ സെക്രട്ടറി ചംപത് റായ് വ്യക്തമാക്കി.
അതേസമയം, വാര്‍ത്താവിതരണമന്ത്രാലയ സെക്രട്ടറി അപൂര്‍വ ചന്ദ്ര നിര്‍മാണം വിലയിരുത്തി. ക്ഷേത്രം പണിയുമെന്ന് നേരത്തെ ആര്‍ക്കും വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

