പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക വെച്ചുമറന്ന സംഭവം; യുവതിയ്ക്ക് നീതി ലഭിക്കുമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക വെച്ചുമറന്ന സംഭവത്തിൽ നീതി തേടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുമ്പിൽ ഹർഷിന നടത്തിയ സത്യഗ്രഹ സമരം അവസാനിപ്പിച്ചു. ഹർഷിനയ്ക്ക് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നൽകുമെന്ന് ആരോഗ്യമന്ത്രി ഉറപ്പു നൽകിയ സാഹചര്യത്തിലാണ് സത്യഗ്രഹ സമരം അവസാനിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്.

സംഭവിക്കാൻ പാടില്ലാത്തതാണ് ഹർഷിനയ്ക്ക് സംഭവിച്ചതെന്ന് വീണാ ജോർജ് വ്യക്തമാക്കി. ഒരു സ്ത്രീയെ സംബന്ധിച്ച് അനുഭവിച്ച വേദന പ്രയാസകരം ആണ്. സർക്കാർ വേദന ഉൾക്കൊള്ളുന്നുവെന്നും ഹർഷിനയ്ക്ക് നീതി ലഭിക്കും. ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.