പുൽവാമ: ജമ്മു കാശ്മീരിൽ വീണ്ടും ഭീകരരുടെ ആക്രമണം. പുൽവാമയിൽ ഭീകരരുടെ വെടിയേറ്റ് കാശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പ്രാദേശിക മാർക്കറ്റിലേക്ക് പോകുകയായിരുന്ന സഞ്ജയ് ശർമ്മയാണ് കൊല്ലപ്പെട്ടത്. ജമ്മുവിലെ ഒരു ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇദ്ദേഹം. ഭീകരരുടെ വെടിയേറ്റ് വീണ സഞ്ജയ് ശർമ്മയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അതേസമയം, ഭീകരാക്രമണത്തിന് പിന്നാലെ മേഖലയിൽ സൈന്യം നിരീക്ഷണം ശക്തമാക്കി. അക്രമികളെ പിടികൂടുന്നതിനായി പ്രദേശം വളഞ്ഞിരിക്കുകയാണ് സുരക്ഷാ സേന. കാശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യം വെച്ച് നിരവധി ഭീകരർ ആക്രമണം നടത്തിയിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധവുമായി കശ്മീരി പണ്ഡിറ്റുകളും രംഗത്തെത്തിയിരുന്നു. പുൽവാമ മേഖലയിൽ സുരക്ഷ ശക്തമാക്കിയതായാണ് സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

