റായ്പൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗത്വം തന്നെ വേണമെന്ന നിലപാടാണ് ശശി തരൂരിനും തരൂരിനെ അനുകൂലിക്കുന്നവര്‍ക്കും ഉള്ളത്. തരൂരിനെ ക്ഷണിതാവാക്കി എതിര്‍ ശബ്ദം ഒഴിവാക്കാനായിരുന്നു നേതൃത്വത്തിന്റെ നീക്കം. എന്നാല്‍, പ്രത്യേക ക്ഷണിതാവ് പദവി ശശി തരൂര്‍ സ്വീകരിച്ചേക്കില്ലെന്നാണ് സൂചന.
അതേസമയം, പ്രവര്‍ത്തക സമിതി അംഗം ആകാന്‍ മത്സരം വേണമെന്ന നിലപാട് തരൂര്‍ ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ മത്സരിക്കാനില്ലെന്നും നോമിനേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുരുന്നു.
അതിനിടെ, പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ തരൂരിന് ആയിരത്തിലധികം വോട്ട് ലഭിച്ചിരുന്നു. കേരളത്തില്‍ നിന്നടക്കം വലിയ തോതില്‍ പിന്തുണ തരൂരിന് കിട്ടിയിരുന്നു

