പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കൽ; പട്ടിക തയ്യാറാക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കുന്നതിനുള്ള പട്ടിക തയ്യാറാക്കി സംസ്ഥാന സർക്കാർ. ഡിജിപി പദത്തിലേക്കു പരിഗണിക്കേണ്ട അഞ്ച് പേരുടെ പട്ടികയാണ് സർക്കാർ തയ്യാറാക്കിയത്. ഈ പട്ടിക സർക്കാർ യുപിഎസ്‌സിയ്ക്ക് കൈമാറും.

എഡിജിപിമാരായ പത്മകുമാർ, ഷേക്ക് ദർവേഷ് സാഹിബ്, ടി കെ വിനോദ്കുമാർ, സഞ്ജീവ് പട്‌ജോഷി, യോഗേഷ് ഗുപ്ത തുടങ്ങിയവർ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. അതേസമയം, ജൂൺ 30ന് നിലവിലെ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് സർവ്വീസിൽ നിന്നും വിരമിക്കും.