മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ്: വിചാരണക്കോടതി വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് വിചാരണക്കോടതി വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

മോഹന്‍ലാലിനെതിരായ ആനകൊമ്പ് കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തില്‍ വീണ്ടും വാദം കോള്‍ക്കണമെന്നാണ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സമാന ആവശ്യം ഉന്നയിച്ചുളള മോഹന്‍ലാലിന്റെ ഹര്‍ജി കോടതി തളളുകയും ചെയ്തു.