അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വരുന്നവര്‍ക്കെതിരെ പ്രാര്‍ത്ഥിക്കുമെന്നും സുരേഷ് ഗോപി അടുത്തിടെ സുരേഷ് ഗോപി നടത്തിയ പ്രസംഗം വിവാദമായിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലടക്കം വിമര്‍ശനം കനത്തതോടെ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തെത്തി.
കുറിപ്പിന്റെ പൂര്‍ണരൂപം
‘ഞാന്‍ അടുത്തിടെ നടത്തിയ പ്രസംഗത്തിന്റെ ഒരു വിഡിയോ ക്ലിപ്പ് പ്രചരിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ അത് സന്ദര്‍ഭത്തിനനുസരിച്ച് എഡിറ്റ് ചെയ്തതല്ല. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പ്രതികരിക്കണമെന്ന് ഞാന്‍ കരുതി. അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ മൂല്യവത്തായതും വിവേകപൂര്‍ണ്ണവും ചിന്തനീയവുമായ ആശയങ്ങളെ ഞാന്‍ ഒരിക്കലും അനാദരിച്ചിട്ടില്ല. അങ്ങനെ ചെയ്യുകയും ഇല്ല. എന്റെ ആശയം വഴിതിരിച്ചുവിടാനുള്ള അവരുടെ വിഷലിപ്തമായ ആഗ്രഹത്തെ തൃപ്തിപ്പെടുത്താനാണ് ഞാന്‍ പറഞ്ഞതിനെ മുറിച്ച് പ്രചരിപ്പിക്കുന്നത്.
എന്റെ മതത്തിന്റെ പ്രദര്‍ശനത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളെയും മതപരമായ ആചാരങ്ങള്‍ക്കെതിരായ പ്രദര്‍ശനത്തെയും കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. രാഷ്ട്രീയത്തിന്റെ പേരിലോ മറ്റ് മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ അവരുടെ ശാപമോക്ഷത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കും എന്നാണ് പറഞ്ഞത്. ശബരിമലയിലെ ശല്യക്കാരെയും എന്റെ മതപരമായ അവകാശത്തിന് എതിരായി വന്ന എല്ലാ രാഷ്ട്രീയ ശക്തികളെയും കുറിച്ചാണ് ഞാന്‍ ഉദ്ദേശിച്ചത്. അത് മാത്രമായിരുന്നു എന്റെ ഉദ്ദേശവും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചിലര്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുത്. ഞാന്‍ ഇതിനെ പൂര്‍ണമായും എതിര്‍ക്കുന്നു. എന്റെ ഉദ്ദേശത്തെ വഴിതിരിച്ചുവിടേണ്ടതില്ല. ഇത് ഒരു രാഷ്ട്രീയ പശ്ചാത്തലത്തിലും അല്ല ഞാന്‍ പറഞ്ഞത്. ഒരിക്കലും ഞാന്‍ അങ്ങനെ പറയുകയുമില്ല’.

