മുഖ്യമന്ത്രി പങ്കെടുക്കുന്ന മീഞ്ചന്ത കോളേജിലെ പരിപാടിയില്‍ കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

കോഴിക്കോട്: കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന് കോളേജ് അധികൃതര്‍.

കറുത്ത വസ്ത്രവും മാസ്‌കും ധരിച്ചു കൊണ്ട് പരിപാടിക്ക് എത്തരുതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവരെ മാത്രമേ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കായി കോളേജിനുള്ളിലേക്ക് കടത്തി വിടുന്നുള്ളു.

അതേസമയം, കറുത്ത വസ്ത്രവുമായി ബന്ധപ്പെട്ട് പൊലീസ് ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ഉന്നത പൊലീസ് വ്യത്തങ്ങള്‍ പ്രതികരിച്ചു.