സന്തോഷ് ട്രോഫിയില്‍ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ കേരളം ഇന്ന് പഞ്ചാബിനെതിരെ. ഇന്ന് വിജയിച്ചാല്‍ മാത്രമേ കേരളത്തിന് സെമി ഫൈനല്‍ പ്രതീക്ഷയുള്ളൂ.
നാലു ഗ്രൂപ്പ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 7 പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്. 10 പോയിന്റുമായി പഞ്ചാബ് ഒന്നാം സ്ഥാനത്തും 8 പോയിന്റുമായി കര്‍ണാടക രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ആദ്യ രണ്ടു സ്ഥാനങ്ങളില്‍ എത്തിയാല്‍ മാത്രമേ സെമി ഉറപ്പിക്കാന്‍ ആകു.
എന്നാല്‍, മികച്ച ഫോമിലുള്ള പഞ്ചാബിനെ തോല്‍പ്പിക്കുക കേരളത്തിന് എളുപ്പമാകില്ല. കേരളം ഇതുവരെ നല്ല ഫോമിലേക്ക് ഉയര്‍ന്നു എന്ന് പറയാന്‍ ആകില്ല. ആരാധകരും കേരളത്തില്‍ നിന്ന് ഏറെ മെച്ചപ്പെട്ട പ്രകടനം പ്രതീക്ഷിക്കുന്നുണ്ട്.

