മഹാരാഷ്ട്ര നിയമസഭാ ഉപതിരഞ്ഞെടുപ്പ്; ശിവസേനാ ചിഹ്നമായ ‘അമ്പും വില്ലും’ ഷിൻഡെ വിഭാഗത്തിന്

മുംബൈ: മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ശിവസേന എന്ന പേര് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. പാർട്ടി ചിഹ്നമായ ‘അമ്പും വില്ലും’ ഷിൻഡെ വിഭാഗത്തിനാണ് അനുവദിച്ച് നൽകിയത്. ഇതുസംബന്ധിച്ച ഉത്തരവും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി.

ഷിൻഡെ പക്ഷമാണ് യഥാർഥ ശിവസേനയെന്ന് കമ്മിഷൻ അംഗീകരിച്ചിരിച്ചിരിക്കുകയാണ്. ഉദ്ധവ് താക്കറെ നയിക്കുന്ന വിഭാഗത്തിന് ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) എന്ന പേരിൽ മത്സരിക്കാം. ‘തീപ്പന്തം’ ആണ് ചിഹ്നം.

2022 ജൂൺ 22നാണ് ഏക്നാഥ് ഷിൻഡെ പാർട്ടി പിളർത്തി ബിജെപി സഹായത്തോടെ മുഖ്യമന്ത്രിയായത്. യഥാർഥ ശിവസേന തങ്ങളാണെന്നും ചിഹ്നം തങ്ങളുടേതാണെന്നും ഉദ്ധവ് താക്കറെ പക്ഷം വാദിച്ചിരുന്നു. എന്നാൽ ഉദ്ധവ് പക്ഷത്തിന് അമ്പും വില്ലും ചിഹ്നം നൽകരുതെന്നാവശ്യപ്പെട്ട് ഷിൻഡെ പക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയായിരുന്നു.