തിരുവനന്തപുരം: യുകെയിലെ ആരോഗ്യ മേഖലയില്‍ മുപ്പതിനായിരത്തില്‍പരം തൊഴിലവസരമുണ്ടെന്ന് കേരളം സന്ദര്‍ശിക്കുന്ന യു കെ സംഘം വ്യക്തമാക്കി. തൊഴില്‍മന്ത്രി വി ശിവന്‍കുട്ടിയുമായി ചര്‍ച്ച നടത്തിയ സംഘമാണ് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക പരിഗണന ഉണ്ടാകുമെന്ന് അറിയിച്ചത്. യുകെയിലെ Health Education England (HEE), West Yorkshire Integrated Care Board (WYICB) എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള 9 പേരാണ് സംഘത്തിലുള്ളത്.
അതേസമയം, അറുന്നൂറിലധികം നഴ്സുമാരാണ് ഈ കഴിഞ്ഞ മൂന്നു വര്‍ഷത്തിനകം ODEPC മുഖേന യു.കെ.യിലേക്ക് ജോലി ലഭിച്ചു പോയത്. ഈ പങ്കാളിത്തം വിപുലീകരിക്കാനും കേരളത്തിലെ ആരോഗ്യമേഖലയെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കാനുമായാണ് യു.കെ. സംഘം കേരളത്തില്‍ എത്തിയത്. യുകെയിലെ വെസ്റ്റ് യോര്‍ക്ക്‌ഷെയറിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് ഒഡിഇപിസിയുമായി സംഘം കരാര്‍ ഒപ്പിട്ടു.
യു.കെ കൂടാതെ ബെല്‍ജിയം, ജര്‍മ്മനി, തുടങ്ങിയ രാജ്യങ്ങളിലേക്കും റിക്രൂട്ട് ചെയ്യുന്നുണ്ട്. തൊഴില്‍ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ്, ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ് (ODEPC). 1977 മുതല്‍ വിദേശ റിക്രൂട്ട്മെന്റുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഈ സ്ഥാപനത്തിന്റെ കീഴില്‍ ട്രാവല്‍, ടൂര്‍, ട്രെയിനിംഗ്, സ്റ്റഡി എബ്രോഡ് എന്നീ ഡിവിഷനുകളും പ്രവര്‍ത്തിച്ചു വരുന്നു. ഇംഗ്ലണ്ട് എന്‍എച്ച്എസ് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഗ്ലോബല്‍ ഹെല്‍ത്ത് പാര്‍ട്ണര്‍ഷിപ്പ് ഡയറക്ടര്‍ പ്രൊഫ. ജേഡ് ബയേണ്‍, അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് വര്‍ക്ക്ഫോഴ്സ് ജോനാഥന്‍ ബ്രൗണ്‍, വെസ്റ്റ് യോര്‍ക്ക്ഷയര്‍ ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് നഴ്സിംഗ് ഡയറക്ടര്‍ ബെവര്‍ലി ഗിയറി, ഗ്ലോബല്‍ ഹെല്‍ത്ത് പാര്‍ട്ണര്‍ഷിപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റേച്ചല്‍ മോനാഗന്‍, ഗ്ലോബല്‍ വര്‍ക്ക്ഫോഴ്സ് ഹെഡ് റോസ് മക്കാര്‍ത്തി, കാല്‍ഡേര്‍ഡൈല്‍ & ഹഡ്ഡേഴ്‌സഫീല്‍ഡ് NHS ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ബ്രെണ്ടന്‍ ബ്രൗണ്‍, ബ്രാഡ്‌ഫോര്‍ഡ് കെയര്‍ അസോസിയേഷന്‍ വര്‍ക്ഫോഴ്സ് ലീഡ് റേച്ചല്‍ റോസ്, NHS ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് ഗ്ലോബല്‍ സീനിയര്‍ വര്‍ക്ഫോഴ്സ് ലീഡ് മിഷേല്‍ തോംപ്‌സണ്‍, ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്‌സ് പ്രോഗ്രാം മാനേജര്‍ ടിം ഗില്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

