മോദി-അദാനി പരാമർശം; രാഹുൽ ഗാന്ധിയ്ക്ക് നോട്ടീസ്

ന്യൂഡൽഹി: കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധിയ്ക്ക് നോട്ടീസ്. പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തിലാണ് രാഹുൽ ഗാന്ധിയ്ക്ക് നോട്ടീസ് നൽകിയത്. പാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷിയും ബിജെപി എം.പി. നിഷികാന്ത് ദുബെയും രാഹുലിനെതിരെ അവകാശ ലംഘനത്തിന് പരാതി നൽകിയിരുന്നു.

പ്രധാനമന്ത്രിക്കെതിരെ സഭയിൽ കള്ളം പറഞ്ഞുവെന്നായിരുന്നു രാഹുലിനെതിരെ ലഭിച്ച പരാതി. തുടർന്നാണ് രാഹുലിന് നോട്ടീസ് നൽകിയത്. ബുധനാഴ്ചക്കകം മറുപടി നൽകണമെന്നാണ് നോട്ടീസ് വ്യക്തമാക്കിയിട്ടുള്ളത്.

അദാനിയുമായുള്ള ബന്ധത്തെ സൂചിപ്പിച്ചു കൊണ്ടായിരുന്നു രാഹുൽ ഗാന്ധി മോദിക്കെതിരെ പരാമർശം നടത്തിയത്. തുടർന്ന് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്തെത്തി. തെളിവുകളില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി തെറ്റിദ്ധാരണ പരത്തുന്നതും ആക്ഷേപകരവുമായ ആരോപണം ഉന്നയിച്ചുവെന്നാരോപിച്ചാണ് ബിജെപി രംഗത്തെത്തിയത്.