പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിൽ; വിവാദ പരാമർശവുമായി എം കെ മുനീർ

കോഴിക്കോട്: പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിലാണെന്ന് മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീർ. ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വിസ്ഡം ഇസ്ലാമിക് കോൺഫറൻസിൽ സംസാരിക്കവെയായിരുന്നു എം കെ മുനീറിന്റെ പരാമർശം.

മാദ്ധ്യമങ്ങൾ പോലും പുരുഷൻ പ്രസവിച്ചുവെന്ന പ്രചാരണമാണ് നടത്തുന്നത്. പുറം തോടിൽ പുരുഷനായി മാറിയപ്പോഴും യഥാർത്ഥത്തിൽ സ്ത്രീയായത് കൊണ്ടാണ് പ്രസവിക്കാൻ കഴിഞ്ഞത്. പുരുഷൻ പ്രസവിച്ചുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും അദ്ദേഹം അറിയിച്ചു.

ട്രാൻസ്ജെൻഡർ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കഴിഞ്ഞ ദിവസമാണ് കുഞ്ഞ് ജനിച്ചത്. ഗർഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പിതാവ് എന്ന വിശേഷണം കൂടിയാണ് സഹദിന് ലഭിച്ചത്.