പാലക്കാട്: കേരളത്തിനെതിരായ അമിത് ഷായുടെ പരാമര്‍ശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍.
‘കേരളം സുരക്ഷിതമല്ലെന്ന് ലോകത്ത് ആരും പറയില്ല. അങ്ങനെ പറയുന്നത് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധിഷ്ടിതമായ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ്. ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണ്. നികുതി ബഹിഷ്‌കരണ വിവാദം സര്‍ക്കാരിനും മുഖ്യമന്ത്രിക്കെതിരായ നീക്കമാണ്. ഇതൊന്നും സര്‍ക്കാരിനെ ബാധിക്കില്ല. പി കെ ശശിക്കെതിരായ അന്വേഷണം മാധ്യമ സൃഷ്ടി മാത്രം. റിസോര്‍ട്ട് വിവാദം. അന്വേഷണം വേണ്ടെന്ന പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല’- അദ്ദേഹം പ്രതികരിച്ചു.
അതേസമയം, ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം. പോപ്പുലര്‍ ഫ്രണ്ടുകാരെ സഹായിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. നിങ്ങളുടെ തൊട്ടടുത്തുള്ള സംസ്ഥാനം കേരളമാണ്. താന്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും, കര്‍ണാടകം സുരക്ഷിതമാകാന്‍ ബിജെപി ഭരണം തുടരണമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

