നിങ്ങളുടെ തൊട്ടടുത്ത് കേരളമാണ്; കർണാടക സുരക്ഷിതമാകാൻ ബിജെപി അധികാരത്തിൽ തുടരണമെന്ന് അമിത് ഷാ

ബെംഗളൂരു: കേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിക്കുന്ന പരാർമശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് അമിത് ഷാ ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

കർണാടക സുരക്ഷിതമാകാൻ ബിജെപി അധികാരത്തിൽ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിങ്ങളുടെ തൊട്ടടുത്ത് കേരളമാണ്, കൂടുതൽ ഒന്നും താൻ പറയേണ്ടല്ലോയെന്നും കർണാടക സുരക്ഷിതമാകാൻ ബിജെപി തുടരണമെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്.

കർണാടകത്തെ സുരക്ഷിതമാക്കി നിലനിർത്താൻ ഒരു ബിജെപി സംസ്ഥാന സർക്കാരിന് മാത്രമേ കഴിയൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസിനെതിരെയും അമിത് ഷാ രൂക്ഷ വിമർശനം ഉന്നയിച്ചു. കോൺഗ്രസ് എക്കാലത്തും പോപ്പുലർ ഫ്രണ്ടിനെ സഹായിച്ചു. 1700 പോപ്പുലർ ഫ്രണ്ടുകാരെ കോൺഗ്രസ് വിട്ടയച്ചു. ജെഡിഎസ്സിന് വോട്ട് ചെയ്യുന്നത് കോൺഗ്രസിന് വോട്ട് ചെയ്യുന്നത് പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.