വീട്ടമ്മമാരുടെ ചിത്രം പകർത്തി അശ്ലീല ഗ്രൂപ്പിൽ പ്രചരിപ്പിച്ച കേസിൽ പോലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായി: തുറന്നു സമ്മതിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വീട്ടമ്മമാരുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ അന്വേഷണത്തിലെ വീഴ്ച്ച സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിടങ്ങളിൽ നിന്ന് വീട്ടമ്മമാരുടെ ചിത്രം പകർത്തി അശ്ലീല ഗ്രൂപ്പിൽ പ്രചരിപ്പിച്ച കേസിൽ പോലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നാണ് മുഖ്യമന്ത്രി തുറന്നു സമ്മതിച്ചത്.

കേസിൽ പ്രതിയായിരുന്നത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു പൊലീസിൽ പരാതി നൽകിയെങ്കിലും സ്വീകരിക്കാൻ തയാറായില്ല. പിന്നീട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെത്തുടർന്നാണ് വിഷയത്തിൽ പോലീസ നടപടി സ്വീകരിച്ചത്. വീഴ്ച വരുത്തിയ എറണാകുളം അയ്യമ്പുഴ എഎസ്‌ഐക്കെതിരെ അന്വേഷണം ആരംഭിച്ചതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. എഎസ്‌ഐ ബൈജുക്കുട്ടനെതിരെയാണ് വകുപ്പുതല അന്വേഷണം നടത്തുന്നത്.