തിരുവനന്തപുരം: പി ടി തോമസിനോട് കോൺഗ്രസ് അന്യായം കാണിച്ചുവെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം പി. എംപിയെന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തിയ പി ടി തോമസിനോട് കോൺഗ്രസ് അന്യായം കാട്ടിയെന്ന് അദ്ദേഹം പറഞ്ഞു. 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പി ടി തോമസിന് സീറ്റ് നിഷേധിക്കപ്പെട്ടത് നിലപാടുകളിൽ ഉറച്ചു നിന്നത് കൊണ്ടാണെന്നും അദ്ദേഹം അറിയിച്ചു. പി ടി യുടെ സ്മരണിക പ്രദര്ശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പി ടി എന്നും പരിസ്ഥിതിയുമായി ചേർന്ന് നിന്നു. സ്വന്തമായ നിലപാടുകളിൽ ഉറച്ചാണ് അദ്ദേഹം നിന്നതെന്നും തരൂർ അറിയിച്ചു.
എന്റെ പ്രിയ പി.ടി’ എന്ന സ്മരണിക വേണു രാജാമണിക്ക് നൽകി ശശി തരൂർ പ്രകാശന ചടങ്ങ് നിർവ്വഹിച്ചു. ഫ്രണ്ട്‌സ് ഓഫ് പി ടി ആൻഡ് നേച്ചർ ആണ് പരിപാടി സംഘടിപ്പിച്ചത്. ഉമ തോമസ് എംഎൽഎ, ആർ കെ ദാമോദരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

