ത്രിപുരയെ ഭയത്തില്‍ നിന്നും കലാപങ്ങളില്‍ നിന്നും മുക്തമാക്കിയത് ബി.ജെ.പി: പ്രധാനമന്ത്രി

അഗര്‍ത്തല: ത്രിപുരയെ ഭയത്തില്‍ നിന്നും കലാപങ്ങളില്‍ നിന്നും മുക്തമാക്കിയത് ബി.ജെ.പിയെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.

പ്രധാനമന്ത്രിയുടെ വാക്കുകള്‍

‘ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനത്ത് വികസനം കൊണ്ടുവന്നു. പതിറ്റാണ്ടുകളോളം കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും സംസ്ഥാനത്തിന്റെ വികസനത്തെ തടഞ്ഞുനിര്‍ത്തി. അക്രമങ്ങളുടെ ചീത്തപ്പേര് ത്രിപുരയ്ക്കിപ്പോള്‍ മാറി. നേരത്തെ പോലീസ് സ്റ്റേഷനുകള്‍ സി.പി.എം പ്രവര്‍ത്തകര്‍ കയ്യേറിയിരുന്നു. ഇന്ന് ബി.ജെ.പി ഭരണത്തിന് കീഴില്‍ സംസ്ഥാനത്ത് നിയമവാഴ്ചയുണ്ട്. സംസ്ഥാനത്തിപ്പോള്‍ ജീവിക്കാനുള്ള സാഹചര്യമുണ്ട്. വനിതകള്‍ ശാക്തീകരിക്കപ്പെട്ടു. ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന 5,000 കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ചു. അഗര്‍ത്തലയില്‍ പുതിയ വിമാനത്താവളമുണ്ടായി. ഒപ്റ്റിക്കല്‍ ഫൈബര്‍, 4ജി സേവനങ്ങള്‍ ഗ്രാമങ്ങളിലേക്ക് എത്തുകയാണ്. ത്രിപുര ഗ്ലോബലാവുന്നു. വടക്ക് കിഴക്കും ത്രിപുരയും തുറമുഖങ്ങളുമായി ബന്ധിപ്പിക്കാന്‍ ജലപാതകള്‍ നിര്‍മ്മിക്കുകയാണ്. ദുര്‍ഭരണത്തിന്റെ പഴയ കളിക്കാര്‍ ഇപ്പോള്‍ ഒന്നിച്ചിരിക്കുകയാണ്. മറ്റ് ചില പാര്‍ട്ടികള്‍ പിന്നണിയില്‍ ഇവരെ സഹായിക്കുകയാണ്. അവരുടെ പേരോ മുദ്രാവാക്യമോ എന്തോ ആവട്ടെ, അവര്‍ക്ക് ലഭിക്കുന്ന ഓരോ വോട്ടും ത്രിപുരയെ പിന്നിലേക്കാണ് നയിക്കുക. കോണ്‍ഗ്രസും സി.പി.എമ്മും ഗോത്രവര്‍ഗ്ഗത്തിനിടയില്‍ ഭിന്നിപ്പുണ്ടാക്കി. ബി.ജെ.പി. രാജ്യത്തുടനീളം ഗോത്രവര്‍ഗ്ഗത്തിന്റെ ഉന്നതിക്കായാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിന്റേയും സി.പി.എമ്മിന്റേയും ഇരട്ടത്തലയുള്ള വാളിനെ കരുതിയിരിക്കണം. അവര്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇല്ലാതാക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്.’