പുരാവസ്തു തട്ടിപ്പ് കേസ്; ഐജി ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്ത് കൊണ്ടുള്ള നടപടി പിൻവലിച്ചു

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് ബന്ധത്തിൽ ഐജി ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്ത് കൊണ്ടുള്ള നടപടി പിൻവലിച്ച് സംസ്ഥാന സർക്കാർ. ചീഫ് സെക്രട്ടറിയാണ് ലക്ഷ്മണയുടെ സസ്‌പെൻഷൻ റദ്ദാക്കിയ ഉത്തരവ് പുറത്തിറക്കിയത്. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രധാന പ്രതി മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് ഐജി ഗുഗുലത്ത് ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്തത്.

പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ സഹായിച്ചുവെന്നായിരുന്നു ഐജി ലക്ഷമണയ്ക്ക് എതിരെ ഉയർന്ന ആരോപണം. 2021 നവംബർ 10 നായിരുന്നു മോൺസൺ കേസുമായി ബന്ധപ്പെട്ട് ഐജി ലക്ഷ്മണയെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിയെ മോൻസൺ പരിചയപ്പെടുത്തിയത് അടക്കം ഐജി ലക്ഷ്മണ ആണെന്ന് കണ്ടെത്തിയിരുന്നു. മോൻസണ് വേണ്ടി ഐജി ഇടനിലക്കാരനായി പ്രവർത്തിച്ചു എന്നായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് നൽകിയത്.