ബംഗളൂരു: വിജയവഴിയില്‍ തിരിച്ചെത്തിയ ആശ്വാസത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും ഇറങ്ങുന്നു. ബംഗളൂരു എഫ്.സിയാണ് എതിരാളികള്‍. ഇന്ന് ജയിച്ചാല്‍ മഞ്ഞപ്പടയ്ക്ക് പ്ലേഓഫ് ഉറപ്പിക്കാം. ബംഗളൂരു ശ്രീകണ്ടീരവ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.
സെമി ഉറപ്പിച്ച മുംബൈ സിറ്റിക്കും ഹൈദരാബാദിനും തൊട്ടുപിന്നില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ്. 17 കളികളില്‍നിന്ന് 31 പോയിന്റുണ്ട് ടീമിന്. തുല്യ മത്സരങ്ങളില്‍നിന്ന് 28 പോയിന്റുള്ള എ.ടി.കെ മോഹന്‍ ബഗാനും 27 പോയിന്റുള്ള ഗോവയും ഒഡീഷയുമാണ് അടുത്ത സ്ഥാനങ്ങളില്‍. ഇന്നത്തെ എതിരാളികളായ ബംഗളൂരു എഫ്.സി 17 മത്സരങ്ങളില്‍നിന്ന് 25 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

