‘കാന്താര’; വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി: കാന്താരയിലെ വരാഹരൂപം എന്ന ഗാനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. പകര്‍പ്പവകാശ ലംഘന കേസില്‍ ജാമ്യം അനുവദിക്കുമ്‌ബോള്‍ ഇത്തരം നിര്‍ദേശങ്ങള്‍ ആവശ്യമില്ലെന്ന് പറഞ്ഞാണ് സുപ്രീംകോടതിയുടെ നടപടി.

വരാഹരൂപം ഉള്‍പ്പെട്ട കാന്താര പ്രദര്‍ശിപ്പിക്കുന്നത് അടക്കം ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടിയാണ് കേസിലെ പ്രതികളായ ചലച്ചിത്രത്തിന്റെ നിര്‍മ്മാതവും നടനായ ഋഷഭ് ഷെട്ടിയും അടക്കം സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, ഫെബ്രുവരി 12,13 തീയതികളില്‍ രാവിലെ പത്തിനും ഒരു മണിക്കും ഇടയില്‍ പ്രതികളായ ചിത്രത്തിന്റെ നിര്‍മ്മാതാവും, സംവിധായകന്‍ ഋഷഭ് ഷെട്ടിയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജറാകണമെന്ന വ്യവസ്ഥയില്‍ ഇളവില്ല. അന്വേഷണം നടത്താം എന്നാണ് സുപ്രീംകോടതിയും പറയുന്നത്.

ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് അനിവാര്യമാണെങ്കില്‍ കോടതിയില്‍ ഹാജറാക്കി 50000 രൂപയുടെ പണം കെട്ടിവയ്ക്കുകയും, രണ്ട് ആള്‍ജാമ്യത്തിന്റെയും ബലത്തില്‍ ജാമ്യം നല്‍കാം.