ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തില്‍ ഗോവയെ 3-2ന് വീഴ്ത്തി കേരളം. പരിക്കുസമയത്ത് പകരക്കാരന്‍ ഒ എം ആസിഫാണ് വിജയഗോള്‍ നേടിയത്.
നിജോ ഗില്‍ബെര്‍ട്ടും റിസ്വാന്‍ അലിയും മറ്റ് ഗോളുകള്‍ നേടി. ഗോവയുടെ രണ്ട് ഗോളും മുഹമ്മദ് ഹഫീസ് നേടി. 12ന് കര്‍ണാടകയുമായാണ് നിലവിലെ ചാമ്ബ്യന്‍മാരായ കേരളത്തിന്റെ കളി.
ഗ്രൂപ്പ് റൗണ്ടില്‍ രണ്ടാം ഗ്രൂപ്പില്‍ നിന്ന് കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ചാണ് കേരളം ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഇത്തവണത്ത സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ സെമി ഫൈനലുകളും ഫൈനലും സൗദി അറേബ്യയിലെ റിയാദിലെ പുതുക്കിപണിത പ്രശസ്തമായ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും.

