കേപ്ടൗണ്‍: ട്വന്റി-20 വനിതാ ലോകകപ്പിന് ഇന്ന് ദക്ഷിണാഫ്രിക്കയില്‍ തുടക്കമാകും. ഇന്ന് രാത്രി 10.30 മുതല്‍ തുടങ്ങുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മില്‍ ഏറ്റുമുട്ടും. ഞായറാഴ്ച ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.
വനിതാ ക്രിക്കറ്റ് സ്വീകാര്യതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കാലഘട്ടത്തിലാണ് ട്വന്റി-20 ലോകകപ്പിന്റെ എട്ടാം പതിപ്പിന് ദക്ഷിണാഫ്രിക്കയില്‍ തുടക്കമാകുന്നത്. ആദ്യ വനിതാ ഐ.പി.എല്ലിനുള്ള താരലേലം 13ന് നിശ്ചയിച്ചിരിക്കെ മികച്ച പ്രകടനം നടത്തി ഫ്രാഞ്ചൈസികളുടെ ശ്രദ്ധനേടാനും താരങ്ങള്‍ക്ക് അവസരമുണ്ട്. വനിതാ ഐ.പി.എല്‍ താരലേലത്തിന് മുമ്ബ് അയര്‍ലന്‍ഡ് ഒഴികെയുള്ള ടീമുകളുടെ ആദ്യമത്സരം കഴിയും. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് മുന്‍പ് 2020ല്‍ ഓസ്‌ട്രേലിയയിലാണ് ഇതിന് മുമ്ബ് വനിതാ ട്വന്റി-20 ലോകകപ്പ് നടന്നത്. ഈ മാസം 26നാണ് ഇത്തവണത്തെ ഫൈനല്‍.
പത്ത് ടീമുകള്‍
പത്ത് ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരം. ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയിലേക്ക് യോഗ്യത നേടും.
ഗ്രൂപ്പ് എ
ഓസ്‌ട്രേലിയ, ബംഗ്ലാദേശ്,ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക.
ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്, ഇന്ത്യ,അയര്‍ലന്‍ഡ്,പാകിസ്ഥാന്‍,വെസ്റ്റിന്‍ഡീസ്.

