പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താം; കഴിക്കാം ഈ ഭക്ഷണങ്ങൾ….

പല്ലിന്റെയും മോണയുടെയും ആരോഗ്യം വളരെ പ്രധാനമാണ്. അതിനാൽ തന്നെ ദന്താരോഗ്യത്തിന് പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ തന്നെ കഴിക്കണം. പല്ലുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പല്ലുകളിൽ ക്യാവിറ്റി ഉണ്ടാകുന്നതു തടയാൻ ആപ്പിൾ സഹായിക്കും. ആപ്പിളിൽ ധാരാളമായി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് മോണയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാൽ ആപ്പിൾ കഴിക്കുന്നത് ദന്താരോഗ്യത്തിന് മികച്ചതാണ്.

വായ്ക്കകത്തെ പിഎച്ച് നില ആരോഗ്യകരമായി നിയന്ത്രിച്ചുനിർത്തുന്നതിന് ചീസ് സഹായിക്കും. ഇത് പല്ലുകൾ കേടാകുന്നത് തടയാനും സഹായിക്കുന്നു. ചീസിലുള്ള കാത്സ്യം, പ്രോട്ടീൻ, മറ്റ് പോഷകങ്ങൾ എന്നിവ പല്ലുകളെ ബലപ്പെടുത്തുകയും ചെയ്യുന്നു. പാൽ ഉത്പന്നങ്ങളിലെ പോഷകങ്ങൾക്ക് ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ചില ആസിഡുകളെ നിർവീര്യമാക്കാൻ കഴിയും. ഇതുവഴി ഇവയ്ക്ക് പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ കഴിയും.

പോഷകങ്ങളും വിറ്റാമിനുകളും ധാരാളമുള്ള നട്‌സ് കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ബദാം, വാൾനട്‌സ് തുടങ്ങിയവയും ദന്തസംരക്ഷണത്തിന് നല്ലതാണ്. ഇലക്കറികളിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, ഫോളിക് ആസിഡ് എന്നിവ പല്ലിന്റെയും മോണയുടെയും ആരോഗ്യം മെച്ചപ്പെടുത്തും. അതിനാൽ ഇലക്കറികൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

പഴങ്ങളും പച്ചക്കറികളും കാത്സ്യവും പ്രോട്ടീനുകളും അടങ്ങിയ ഭക്ഷണങ്ങളും ശീലമാക്കുന്നത് പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. അതിനാൽ ഇവയെല്ലാം ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തണം.