ചിന്തയെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണം; രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന യുവജന അധ്യക്ഷൻ ചിന്താ ജെറോമിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എന്തു ജോലിയാണ് ചിന്ത ചെയ്യുന്നതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ചിന്തയെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

വൻ തുക കൊടുത്ത് റിസോർട്ടിൽ താമസിക്കുന്നു. യാതൊരു ലജ്ജയും ഇല്ലാതെ കള്ളം പറയുന്നു. നാട്ടിലെ പാവപ്പെട്ട ജനങ്ങളെ എങ്കിലും ചിന്ത ജെറോം ബഹുമാനിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു.

കേരളത്തിൽ പശുക്കൾ ചെയ്യുന്ന സംഭാവന പോലും മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പശു നാടിന് ഒരുപാട് സംഭാവന ചെയ്യുന്നുണ്ട്. പശു കാരണം കൃഷിയെങ്കിലും നന്നാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മാഫിയ സർക്കാരാണ് കേരളത്തിലേത്. ഒരുപാട് തുക കേന്ദ്രം സംസ്ഥാനത്തിന് നൽകുന്നുണ്ട്. ശബരി പാതയ്ക്കായി മാത്രം 100 കോടി നൽകി. എന്നാൽ സംസ്ഥാനം ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധവുമായി ബിജെപി മുന്നോട്ട് പോകും. ഹർത്താലടക്കമുള്ള പ്രതിഷേധങ്ങൾ നടത്തുമെന്നും കെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.