ഹൈദരാബാദ്; ആന്ധ്രാ പ്രദേശിലെ ഫാക്ടറിയിൽ വിഷവാതക ദുരന്തം. വിഷവാതകം ശ്വസിച്ച് ഏഴു തൊഴിലാളികളാണ് മരണപ്പെട്ടത്. കാക്കിനഡയിലെ ഫാക്ടറിയിലാണ് ദുരന്തം ഉണ്ടായത്. ഓയിൽ ഫാക്ടറിയിലെ വലിയ ഗ്യാസ് ടാങ്ക് ശുചിയാക്കാൻ ഇറങ്ങിയ തൊഴിലാളികളാണ് മരിച്ചത്.
അമ്പാട്ടി സുബ്ബണ്ണ ഓയിൽ ഫാക്ടറിയിലാണ് അപകടം നടന്നത്. മരിച്ചവരിൽ അഞ്ചുപേർ പഡേരു സ്വദേശികളും രണ്ടുപേർ പുലിമേരു സ്വദേശികളുമാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരു തൊഴിലാളി രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു.

