ഖത്തര്‍ കപ്പ് സെമിഫൈനലിന്റെ ടിക്കറ്റ് വരുമാനം ഭൂകമ്ബബാധിതര്‍ക്ക് സംഭാവന ചെയ്യുമെന്ന് ഖത്തര്‍ സ്റ്റാര്‍സ് ലീഗ്‌

ഖത്തര്‍ കപ്പ് സെമിഫൈനലിന്റെ ടിക്കറ്റ് വില്‍പ്പന വരുമാനം തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്ബബാധിതര്‍ക്ക് സംഭാവന ചെയ്യുമെന്ന് ഖത്തര്‍ സ്റ്റാര്‍സ് ലീഗ്. വലിയ നഷ്ടത്തില്‍ ഇരകളുടെ കുടുംബങ്ങളോട് ക്യുഎസ്എല്‍ അനുശോചനം രേഖപ്പെടുത്തി.

രാജ്യം ഏഴ് ദിവസത്തെ ദേശീയ ദുഃഖാചരണം ആചരിക്കുന്നതിനാല്‍ തുര്‍ക്കിയെയിലെ എല്ലാ കായിക പ്രവര്‍ത്തനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

ഫെബ്രുവരി 7 നും 12 നും ഇടയിലുള്ള ഈ ആഴ്ചയിലെ എല്ലാ മത്സരങ്ങളും മാറ്റിവച്ചതായി തുര്‍ക്കി ഫുട്ബോള്‍ ഫെഡറേഷന്‍ ചൊവ്വാഴ്ച സ്ഥിരീകരിച്ചു. തെക്കന്‍ തുര്‍ക്കിയെ തിങ്കളാഴ്ചയുണ്ടായ രണ്ട് ശക്തമായ ഭൂകമ്ബങ്ങളെത്തുടര്‍ന്ന് 7,108 പേര്‍ കൊല്ലപ്പെടുകയും 40,910 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി രാജ്യത്തിന്റെ ദുരന്ത ഏജന്‍സി ബുധനാഴ്ച അറിയിച്ചു.