പാന്‍ കാര്‍ഡ് പോളിസിയുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നടപടി; പോളിസി ഉടമകള്‍ക്ക് മുന്നറിയിപ്പുമായി എല്‍ഐസി

ന്യൂഡല്‍ഹി: പോളിസി ഉടമകളുടെ പാന്‍ കാര്‍ഡ് പോളിസിയുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍. പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയും എല്‍ഐസി പോളിസികള്‍ പാന്‍ കാര്‍ഡുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയും മാര്‍ച്ച് 31 ആണ്.

എല്ലാ നിക്ഷേപകരോടും അവരുടെ ആധാറും പാനും ബന്ധിപ്പിക്കാന്‍ സെബി ആവശ്യപ്പെട്ടതിനാലാണ് പുതിയ നിര്‍ദ്ദേശം. ഇത് പാലിക്കാത്തവര്‍ വലിയ തുക പിഴ നല്‍കേണ്ടി വരും. പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമാക്കുകയും ചെയ്യും. ഇതുതന്നെയാണ് എല്‍ഐസി പോളിസിയുടെ കാര്യവും. പാന്‍കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ പോളിസി തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

പാന്‍ കാര്‍ഡുമായി എല്‍ഐസി പോളിസി എങ്ങനെ ബന്ധിപ്പിക്കാമെന്ന് നോക്കാം…

പോളിസി ഉടമകള്‍ ആദ്യം തന്നെ നിങ്ങളുടെ പാന്‍ വിവരങ്ങള്‍ എല്‍ഐസിയുടെ വെബ്സൈറ്റില്‍ നല്‍കുക.

നിങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി വെബ്സൈറ്റില്‍ നല്‍കുക

നിങ്ങളുടെ രജിസ്‌ട്രേഷന്‍ അഭ്യര്‍ത്ഥന വിജയകരമായിരുന്നു എന്ന സന്ദേശം നിങ്ങള്‍ക്ക് ലഭിക്കും.

നിങ്ങളുടെ പോളിസി എല്‍ഐസി പോളിസിയുമായി ബന്ധിപ്പിച്ചിരിക്കുന്നു എന്ന സന്ദേശം നിങ്ങള്‍ക്ക് ലഭിക്കും.

എല്‍ഐസി പോളിസിയുടെ സ്റ്റാറ്റസ് അറിയാം…

www.licindia.in ല്‍ ലോഗിന്‍ ചെയ്യുക.

വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.

ജനനത്തീയതിയും പോളിസി നമ്പറും നല്‍കുക.

022 6827 6827 എന്ന നമ്പറിലേക്കും വിളിച്ചാല്‍ അറിയാന്‍ സാധിക്കുന്നതാണ്. മൊബൈലില്‍ നിന്ന് എസ്എംഎസ് അയച്ചും പോളിസിയുടെ സ്റ്റാറ്റസ് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. ഇതിനായി നിങ്ങള്‍ 56677 എന്ന നമ്പറിലേക്ക് ഒരു എസ്എംഎസ് അയയ്ക്കേണ്ടതുണ്ട്.