ക്ഷമ ദൗർബല്യമായി കാണരുത്; സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി. അനധികൃത ഫ്‌ളക്‌സ് ബോർഡ് വിഷയവുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകിയത്. ക്ഷമ ദൗർബല്യമായി കാണരുതെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം.

വിഷയത്തിൽ വ്യവസായ സെക്രട്ടറിക്കെതിരെയും കോടതി വിമർശനം ഉന്നയിച്ചു. സത്യവാങ്മൂലം സമർപ്പിക്കാത്തതിലായിരുന്നു വിമർശനം. പഴയ ബോർഡുകളുടെ സ്ഥാനത്ത് പുതിയവ എത്തിയെന്ന് തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു.

അനധികൃത ബോർഡുകൾ മാറ്റാൻ സർക്കാരിന് ഉദ്ദേശമില്ല. കോടതിയെ പരിഹസിക്കുന്നത് പോലെ അനധികൃത ബോർഡുകളും എണ്ണം വർധിക്കുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.