ഡല്‍ഹി: ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് കൂട്ടി റിസര്‍വ് ബാങ്ക് (ആര്‍ബിഐ). ഇതോടെ റിപ്പോ നിരക്ക് 6.5 ശതമാനത്തിലെത്തി.
അതേസമയം, ബാങ്കുകള്‍ വാഹന, ഭവന, വ്യക്തിഗത വായ്പകളുടെ പലിശ കൂട്ടും. ഫലത്തില്‍ വായ്പകളുടെ പ്രതിമാസ തിരിച്ചടവോ, തിരിച്ചടവ് കാലയളവോ വര്‍ദ്ധിക്കും. കൂടാതെ, ബാങ്ക് സ്ഥിരനിക്ഷേപ പലിശയും ഉയരാന്‍ സാദ്ധ്യതയുണ്ട്.
റിസര്‍വ് ബാങ്ക് പണനയ സമിതി യോഗത്തിന് പിന്നാലെയാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പലിശനിരക്കുകള്‍ പ്രഖ്യാപിച്ചത്. ഒമ്ബത് മാസത്തിനിടെ തുടര്‍ച്ചയായ ആറാം തവണയാണ് പലിശനിരക്ക് ഉയരുന്നത്.

