തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാനായി കേരള പോലീസിന്റെ പ്രത്യേക ദൗത്യമായ ‘ഓപ്പറേഷന്‍ ആഗ്’. നടപടിയെ തുടര്‍ന്ന് വിവിധ ജില്ലകളിലായി നിരവധി ക്രിമിനലുകളെ പോലീസ് പിടികൂടുകയും കേസെടുക്കുകയും ചെയ്തു.
തിരുവനന്തപുരം സിറ്റി പോലീസ് പരിധിയില്‍ 113 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റൂറലിലും 184 പേര്‍ പോലീസ് പിടിയിലായതായാണ് വിവരം. കൊച്ചിയില്‍ 49 പേര്‍ പോലീസിന്റെ വലയിലായിട്ടുണ്ട്. കോഴിക്കോട് നഗരപരിധിയില്‍ മാത്രം 18 വാറണ്ട് പ്രതികളടക്കം 85 ഗുണ്ടകളെ അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലയില്‍ കാപ്പ ചുമത്തി നാട് കടത്തപ്പെട്ട അഞ്ച് പേരുള്‍പ്പെടെ നൂറിലേറെ പേരെ പോലീസ് കരുതല്‍ തടങ്കലിലാക്കി. പാലക്കാടും 137 പേരെ പോലീസ് കരുതല്‍ തടങ്കലില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ റൂറലില്‍ 92 പേരെ തരുതല്‍ തടങ്കലിലാക്കി. പത്തനംത്തിട്ടയില്‍ 81-ഉം കാസര്‍കോട് 85-ഉം പേര്‍ക്കെതിരെ പോലീസ് നടപടിയെടുത്തു.
അതേസമയം, മറ്റു സ്ഥലങ്ങളിലേക്കും പോലീസ് നടപടി വ്യാപിപ്പിക്കുമെന്നാണ് സൂചന.

