ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ വന്‍ ബോംബ് സ്ഫോടനം. ഇന്ന് ഉച്ചയോടെയാണ് സംഭവം. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയിലെ പൊലീസ് ആസ്ഥാനത്തിനും ക്വറ്റ കന്റോണ്മെന്റിന്റെ പ്രവേശന കവാടത്തിനും സമീപമുള്ള പ്രദേശത്താണ് സ്ഫോടനം നടന്നതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഫോടനത്തില്‍ ഇതിനകം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. തെഹ്രികെ താലിബാന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

