തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനമൊഴിയാൻ മേഴ്സിക്കുട്ടൻ. സർക്കാർ നിർദേശത്തെത്തുടർന്നാണ് നടപടി. കഴിഞ്ഞ എൽഡിഎഫ് യോഗത്തിലെടുത്ത തീരുമാനം അനുസരിച്ചാണ് സ്ഥാനമൊഴിയാൻ സർക്കാർ നിർദ്ദേശിച്ചത്. കായികമന്ത്രി വി അബ്ദുറഹിമാനുമായുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് സർക്കാർ രാജി ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്.
മേഴ്സിക്കുട്ടൻ സ്പോർട്സ് കൗൺസിലിന്റെ 2019ൽ ടി പി ദാസന്റെ പിൻഗാമിയായാണ് തലപ്പത്തെത്തിയത്. വൈസ് പ്രസിഡന്റിനോടും 6 സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗങ്ങളോടും സ്ഥാനമൊഴിയാൻ സർക്കാർ നിർദ്ദേശം നൽകി. അതേസമയം, രാജിക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണങ്ങൾ ലഭിച്ചിട്ടില്ല. അതേസമയം, സർക്കാർ നിർദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് സ്പോർട്സ് കൗൺസിൽ അധികൃതർ പ്രതികരിച്ചത്. എം എം വിജയൻ ഉൾപ്പെടെ ആറു പേരാണ് സ്പോർട്സ് കൗൺസിൽ അംഗങ്ങൾ. ഒ കെ വിനീഷാണ് വൈസ് പ്രസിഡന്റ്.

