തിരുവനന്തപുരം: കേരളത്തിന്റെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാനുളളതാണ് ഇത്തവണത്തെ ബജറ്റെന്ന് സൂചിപ്പിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.
‘
കേരളം സാമ്ബത്തിക ചിലവ് വളരെയധികമുളള സംസ്ഥാനമാണ്. അത് ദുര്‍മേതസ് ചെലവൊന്നുമല്ല. ഈ ബഡ്ജറ്റില്‍ കേരളത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. കൂടുതല്‍ എക്കണോമിക്ക് ആക്ടിവിറ്റികള്‍ക്ക് ഈ ബഡ്ജറ്റില്‍ ശ്രമിച്ചിട്ടുണ്ട്. ബഡ്ജറ്റ് എന്നാല്‍ കേവലം കണക്ക് മാത്രമല്ല സാമൂഹ്യക്ഷേമപെന്‍ഷനുകളടക്കം നല്‍കാനാണ് വിവിധ നികുതി നിര്‍ദ്ദേശങ്ങള്‍. സംസ്ഥാനത്ത് കൊവിഡ് കാലത്തെ സാഹചര്യം നോക്കിയാല്‍ നിലവില്‍ നികുതി, നികുതിയേതര വരുമാനത്തില്‍ മികച്ച വര്‍ദ്ധന നേടി. ജിഎസ്ടിയിലടക്കം 25 ശതമാനം വര്‍ദ്ധനയുണ്ടായിട്ടും കേരളത്തോട് കേന്ദ്രത്തിന് വിവേചനപരമായ സമീപനമാണുള്ളത്. സംസ്ഥാനത്തിന്റെ മൂന്ന് മാസത്തെ കടമെടുപ്പ് പരിധി 2700 കോടി എന്നത് വെട്ടിക്കുറച്ച് നിലവില്‍ 937 കോടിയാണ്. ഇഷ്ടമില്ലാത്ത സംസ്ഥാനങ്ങളുടെ ചിലവ് വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രം. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വര്‍ഷം 11000 കോടിയാണ് നല്‍കുന്നത്. മുന്‍പ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് മാസത്തില്‍ 200 കോടിയാണ് ചിലവെങ്കില്‍ ഇപ്പോഴത് 900 കോടിയായി വര്‍ധിച്ചു’- മന്ത്രി ചൂണ്ടിക്കാട്ടി.
2023-02-03

