സിനിമാ നിരൂപണങ്ങള്‍ ഒരിക്കലും വ്യക്തിഹത്യയാകരുതെന്നും വിമര്‍ശനങ്ങള്‍ അതിരു കടക്കുന്നുവെന്നും നടന്‍ മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ നിലവില്‍ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ക്രിസ്റ്റഫര്‍ എന്ന സിനിമയുടെ പ്രചരാണാര്‍ത്ഥം ദുബായില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമാ വിമര്‍ശനം പരിഹസിക്കലായി മാറരുത്. ചില സിനിമകള്‍ പ്രേക്ഷകര്‍ കാണുന്നതിന് മുമ്ബ് തന്നെ സമൂഹമാദ്ധ്യമങ്ങളില്‍ വിമര്‍ശനങ്ങളുയരും. അതൊരിക്കലും പരിഹാസത്തിന്റെ രൂപത്തിലാവരുത് എന്നതാണ് അഭിപ്രായമെന്നും മമ്മൂട്ടി വ്യക്തമാക്കി.
ഇന്നത്തെ കാലത്ത് മലയാള സിനിമയില്‍ വരുന്ന നല്ല മാറ്റങ്ങള്‍ക്ക് കാരണം സിനിമയെ സ്വീകരിക്കുന്ന പ്രേക്ഷകരാണ്. തന്റെ ചിത്രങ്ങള്‍ ഫാന്‍സ് മാത്രമല്ല കാണുന്നതെന്നും സിനിമയെ ഇഷ്ടപ്പെടുന്ന എല്ലാവരും കാണുന്നതുകൊണ്ടാണ് ചിത്രങ്ങള്‍ വിജയിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. ഫെബ്രുവരി ഒമ്ബതിനാണ് ക്രിസ്റ്റഫറിന്റെ റിലീസ്.

