ശ്രീലങ്കന്‍ തീരത്ത് തീവ്രന്യൂനമര്‍ദ്ദം; കേരളത്തില്‍ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ശ്രീലങ്കന്‍ കരയിലെ തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് കേരളത്തില്‍ മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ തീവ്രന്യൂനമര്‍ദ്ദം കന്യാകുമാരി കടലില്‍ പ്രവേശിക്കുമെന്നാണ് നിഗമനം. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാവിലെ 3.30 നും 4.30 നും ഇടയിലാണ് മണിക്കൂറില്‍ 45-55 കിലോ മീറ്റര്‍ വേഗതയില്‍ ശ്രീലങ്കയില്‍ കരയില്‍ പ്രവേശിച്ചത്. പടിഞ്ഞാറ് , തെക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യുന മര്‍ദ്ദം നാളെ രാവിലെയോടെ മാന്നാര്‍ കടലിടുക്കില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.