സംസ്ഥാനത്ത് 7 മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ കാർ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ കാർ അനുവദിച്ചു. ടൂറിസം വകുപ്പ് പുതുതായി വാങ്ങിയ 10 കാറുകളാണ് 7 മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും അനുവദിച്ചത്. പി എ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, കെ രാജൻ, അബ്ദു റഹ്മാൻ, കെ എൻ ബാലഗോപാൽ, റോഷി അഗസ്റ്റിൻ, സജി ചെറിയാൻ തുടങ്ങിയ മന്ത്രിമാർക്കും ചീഫ് സെക്രട്ടറി വി പി ജോയ് എന്നിവർക്കാണ് ടൂറിസം വകുപ്പ് പുതിയ ഇന്നോവ കാറുകൾ അനുവദിച്ചത്.

കെ എൻ ബാലഗോപാൽ ഒഴികെ മറ്റെല്ലാവരും പുതിയ വാഹനം കൈപ്പറ്റിയിട്ടുണ്ട്. പഴയ വാഹനം ഇവർ ടൂറിസം വകുപ്പിന് തിരികെ നൽകുകയും ചെയ്തു. രണ്ട് ലക്ഷം കിലോമീറ്ററിൽ അധികം ഓടിയ വാഹനങ്ങളാണ് മാറ്റിയതെന്നാണ് ടൂറിസം വകുപ്പ് വ്യക്തമാക്കി. ബജറ്റിന് ശേഷം ധനമന്ത്രി പുതിയ വാഹനത്തിലേക്ക് മാറുമെന്നാണ് വ്യക്തമാകുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും പുതിയ കാർ അനുവദിച്ചിരുന്നു.

ഇന്നോവ ക്രിസ്റ്റ് കാറാണ് പ്രതിപക്ഷ നേതാവിന് നൽകിയത്. കഴിഞ്ഞ സർക്കാറിന്റെ കാലത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ച കാറാണ് സതീശനും ഉപയോ?ഗിച്ച് വന്നിരുന്നത്. അത് 2.75 ലക്ഷം കിലോമീറ്റർ ഓടിയതുകൊണ്ടാണ് പ്രതിപക്ഷ നേതാവിന് പുതിയ കാർ സർക്കാർ അനുവദിച്ചത്.