ജാതി വേര്‍തിരിവിനെ ചൊല്ലി വിവാദം; രാജിവച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: ജാതി വേര്‍തിരിവിനെ ചൊല്ലി വിവാദത്തിലായതിന് പിന്നാലെ കെ. ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജി വച്ച്അടൂര്‍ ഗോപാലകൃഷ്ണന്‍. നിലവിലെ വിവാദങ്ങളിലെ അതൃപ്തിയാണ് രാജിയിലേക്ക് നയിക്കുന്നത്. എന്നാല്‍, രാജിയില്‍ നിന്ന് അടൂരിനെ പിന്തിരിപ്പിക്കാനുള്ള അനുനയ നീക്കവും സര്‍ക്കാര്‍ തുടരുന്നുണ്ട്.

അതേസമയം, കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് സിനിമ മേഖലയില്‍ നിന്നുള്‍പ്പടെ അടൂരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി അധിക്ഷേപവും സംവരണ അട്ടിമറിയും നടക്കുന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ അടൂരിന് തുറന്ന കത്തെഴുതി പരസ്യ പ്രതിഷേധവും പ്രകടിപ്പിച്ചിരുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന ശങ്കര്‍ മോഹനെ പിന്തുണച്ച അടൂരിന്റെ നിലപാട് ശക്തമായ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ശങ്കര്‍ മോഹന്‍ രാജിവച്ചതിന് പിന്നാലെയാണ് അടൂരിന്റെയും രാജി നീക്കം.